കടപ്പാട് "മാധ്യമം "
അധ്യാപക ബാങ്കില്‍നിന്ന് ഒരു നിയമനം മാത്രം; ഈ വര്‍ഷത്തേതിനും അംഗീകാരം
Published on Wed, 09/14/2011 - 23:30 ( 17 hours 21 min ago)
തിരുവനന്തപുരം: അധ്യാപകരുടെ നിയമന പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ പാക്കേജില്‍ മാറ്റം. പുതുതായുണ്ടാകുന്ന മുഴുവന്‍ നിയമനങ്ങളും അധ്യാപക ബാങ്കില്‍ നിന്നാകണം, ഈ വര്‍ഷത്തെ നിയമനം അംഗീകരിക്കില്ല എന്നീ വ്യവസ്ഥകളിലാണ് മാറ്റം വരുത്തുക. സ്കൂള്‍ മാനേജ്മെന്‍റുകളുമായും അധ്യാപക സംഘടനകളുമായും ബുധനാഴ്ച നടത്തിയ ചര്‍ച്ചക്ക് ശേഷം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ് തീരുമാനം അറിയിച്ചത്. ഇവരുമായി നേരത്തേ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മന്ത്രിസഭാ ഉപസമിതയാണ് തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഈ നിര്‍ദേശത്തെയും ഒരുവിഭാഗം മാനേജ്മെന്‍റുകള്‍ അംഗീകരിച്ചിട്ടില്ല. എല്ലാ എയ്ഡഡ് സ്കൂളിലും ടീച്ചേഴ്സ് ബാങ്കില്‍ നിന്ന് ഒരാളെ നിയമിക്കുമെന്നും 2011 മാര്‍ച്ച് 31ന് മുമ്പ് ഒഴിവുവന്ന മുഴുവന്‍ തസ്തികകളിലെ നിയമനവും അംഗീകരിക്കുമെന്നും മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. ബാങ്കില്‍നിന്ന് ഒരാളെ നിയമിച്ചാല്‍ ബാക്കി മാനേജ്മെന്‍റിന് നിയമിക്കാം. ഒരു തസ്തിക മാത്രമുണ്ടാകുന്ന സ്കൂളുകളിലെ നിയമനം വിട്ടുതരണമെന്ന് മാനേജ്മെന്‍റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ചെയ്യും. ഇനിയുണ്ടാകുന്ന ഒഴിവുകളില്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ വിജ്ഞാപനം വേണമെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തില്ല. അനുമതി തേടിയാല്‍ 48 മണിക്കൂറിനകം സര്‍ക്കാര്‍ തീരുമാനമെടുക്കും. ടീച്ചേഴ്സ് ബാങ്ക് വിദ്യാഭ്യാസ ജില്ലാതലത്തില്‍ തയാറാക്കുന്നത് പരിഗണിക്കും. പുതിയ അനുപാത പ്രകാരം രണ്ടാം ഡിവിഷന് വേണ്ട കുട്ടികളുടെ എണ്ണം നിശ്ചയിച്ചിട്ടില്ല.