2013 ജൂൺ 18, ചൊവ്വാഴ്ച

UID BASED
       STAFF FIXATION 2013-14     


കടപ്പാട് : മത്സ്  ബ്ലോഗ്‌ 
ഓരോ വിദ്യാലയങ്ങളിലുമുള്ള കുട്ടികളുടെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ് ഈ അധ്യയന വര്‍ഷം സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ 12 ,ജൂണ്‍ 13 തീയതികളില്‍ പുറത്തിറങ്ങിയ വിദ്യാഭ്യാസവകുപ്പില്‍ നിന്നുള്ള സര്‍ക്കുലറുകള്‍ ഏവരും കണ്ടിരിക്കുമല്ലോ. ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്ന സ്ക്കൂളുകളുടെ വിശദാംശങ്ങള്‍ മാത്രം UID BASED STAFF FIXATION 2013-2014 ല്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഓരോ സ്ക്കൂളില്‍ നിന്നും അതത് ഹെഡ്മാസ്റ്ററുടെ ഉത്തരവാദിത്വത്തില്‍ സ്ക്കൂള്‍ കുട്ടികളുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ UID Data Entry സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അവസാന തീയതി ജൂണ്‍ 20. ഇതേക്കുറിച്ചുള്ള കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

സ്ക്കൂളിനെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തല്‍
സ്ക്കൂള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഹോംപേജില്‍ സ്ക്കൂളിനെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാകും. ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യേണ്ടതാണ്.

കുട്ടികളുടെ വിശദാംശങ്ങളില്‍ അതതു സ്ക്കൂളുകളിലെ ഏറ്റവും ഉയര്‍ന്ന ക്ലാസിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ഡെലീറ്റ് ചെയ്തിട്ടുണ്ട്. പകരം കഴിഞ്ഞ വര്‍ഷം തൊട്ട് മുമ്പ് പഠിച്ചിരുന്ന ക്ലാസിലെ കുട്ടികളെ പ്രമോഷന്‍ നല്‍കി അടുത്ത ക്ലാസിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഉള്‍പ്പെടുത്തിയിട്ടുള്ള വിശദാംശത്തില്‍ മാറ്റങ്ങളുണ്ടാകാം. ഓരോ ക്ലാസിലേയും ഓരോ കുട്ടിയുടേയും മുഴുവന്‍ വിശദാംശവും പരിശോധിച്ച് തിരുത്തലുകള്‍ ആവശ്യമെങ്കില്‍ വരുത്തി സേവ് ചെയ്യേണ്ടതാണ്.

ഇതിനായി ആദ്യം ഓരോ സ്ക്കൂളിലേക്കും പുതുതായി പ്രവേശനം ലഭിച്ച എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടതാണ്. തുടര്‍ന്ന് ഇപ്പോള്‍ മറ്റു ഡിവിഷനുകളില്‍ ഉള്ളതും എന്നാല്‍ നമ്മുടെ ഡിവിഷനില്‍ ഉള്ളതുമായ കുട്ടിയെ നമ്മുടെ ക്ലാസുകളിലേക്ക് കൊണ്ടുവരികയാണ്. 

സ്റ്റാഫ് ഫിക്സേഷന്‍ യു.ഐ.ഡി അധിഷ്ഠിതമായി നടത്തുന്നതിനാല്‍ ഓരോ സ്ക്കൂളില്‍ നിന്നും ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദി അതത് സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരിക്കും. അതിനാല്‍ സ്ക്കൂളില്‍ നിന്നും ഒഴിവാക്കിയിട്ടുള്ള കുട്ടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതിന് ഹെഡ്മാസ്റ്റര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ക്ലാസ്, ഡിവിഷന്‍, യു.ഐ.ഡി, ഇ.ഐ.ഡി തുടങ്ങിയവയില്‍ മാറ്റങ്ങളുണ്ടെങ്കില്‍ അവ ഉള്‍പ്പെടുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കുട്ടികളുടെ ഇ.ഐ.ഡി ചേര്‍ക്കല്‍
കഴിഞ്ഞ വര്‍ഷത്തെ യു.ഐ.ഡി ലഭ്യമായ വിദ്യാര്‍ത്ഥികളുടെ യു.ഐ.ഡി ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്. ഇ.ഐ.ഡി ഉള്‍പ്പെടുത്തിയത് ശരിയായ ഇ.ഐ.ഡി അല്ലാത്തതിനാല്‍ യു.ഐ.ഡി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഇ.ഐ.ഡിക്ക് തത്തുല്യമായ യു.ഐ.ഡി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ നിലവില്‍ ഉള്‍പ്പെടുത്തിയിരുന്ന ഇ.ഐ.ഡി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. യു.ഐ.ഡി ലഭിക്കാതെ ഇ.ഐ.ഡി മാത്രമുള്ള കുട്ടികളുടെ ശരിയായ 28 അക്ക ഇ.ഐ.ഡി ഉള്‍പ്പെടുത്തേണ്ടതാണ്. (28 അക്കം - 14 അക്ക എന്‍ട്രോള്‍മെന്റ് നമ്പറിനോടൊപ്പം dd-mm-yyyy-hh-mm-ss എന്ന രീതിയില്‍ അക്കങ്ങള്‍ മാത്രം തുടര്‍ച്ചയായി ടൈപ്പ് ചെയ്ത് ചേര്‍ക്കുക.)

വിശദാംശങ്ങള്‍ പരിശോധിക്കല്‍
ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കിയാല്‍ ഓരോ ക്ലാസിലേയും എല്ലാ കുട്ടികളുടേയും ശരിയായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധിക്കേണ്ടാതാണ്. ഇതിനായി

  1. Verification മെനുവില്‍ Class സെലക്ട് ചെയ്ത് View ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ക്ലാസിലെ എല്ലാ ഡിവിഷനുകളുടേയും സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭ്യമാകും.
  2. ഓരോ ഡിവിഷനു നേരെയുമുള്ള Verify ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ക്ലാസിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ലഭിക്കും.
  3. ഓരോ കുട്ടിയുടേയും പേരിനു നേരെ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ ശരിയാണെന്നുറപ്പു വരുത്തുക.
  4. കുട്ടിയുടെ പേരിനു നേരെ കാണുന്ന Check box- ല്‍ ടിക് ചെയ്യേണ്ടതാണ്.
  5. ഒരു ഡിവിഷനിലെ എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ പരിശോധിച്ച് ടിക് മാര്‍ക്ക് രേഖപ്പെടുത്തിയ ശേഷം Submit ചെയ്യുക.
  6. ടിക് ചെയ്ത കുട്ടികളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് Declaration വായിച്ച് ഇടതു വശത്തുള്ള Check box ല്‍ ടിക് ചെയ്ത് Confirm ചെയ്യുക.
  7. Confirm ചെയ്തു കഴിഞ്ഞാല്‍ യാതൊരു വിധ തിരുത്തലുകളും സ്ക്കൂള്‍ തലത്തില്‍ വരുത്താന്‍ സാധ്യമല്ല.
  8. Confirm ചെയ്തു കഴിഞ്ഞ കുട്ടികളുടെ വിവരങ്ങള്‍ പ്രിന്റെടുക്കാവുന്നതാണ്.

റിപ്പോര്‍ട്ട്
എല്ലാ ഡിവിഷനിലേയും കുട്ടികളുടെ വിവരങ്ങള്‍ ഹെഡ്മാസ്റ്റര്‍ Verify ചെയ്ത് Confirm ചെയ്ത് കഴിഞ്ഞാല്‍ ആ സ്ക്കൂളിലെ എല്ലാ കുട്ടികളേയും സംബന്ധിക്കുന്ന Summary Sheet എടുക്കുന്നതിനുള്ള സൗകര്യം Reports മെനുവില്‍ ലഭ്യമാകും. ഈ Summary Sheet ല്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ പരിശോധിച്ച് ഹെഡ്മാസ്റ്റര്‍ Confirm ചെയ്യേണ്ടതാണ്. Confirm ചെയ്തു കഴിഞ്ഞാല്‍ School Division Wise റിപ്പോര്‍ട്ട് ലഭിക്കും. സ്ക്കൂളിന്റെ Summary Sheet ഉം Division Wise പ്രിന്റൗട്ടും ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് സ്ക്കൂള്‍ സീല്‍ വച്ച് ജൂണ്‍ 20 നകം അതത് എ.ഇ.ഒ/ഡി.ഇ.ഒക്ക് സമര്‍പ്പിക്കേണ്ടതാണ്. 

സ്ക്കൂള്‍ തല വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച സംശയങ്ങള്‍ക്ക് ഐടി@സ്ക്കൂള്‍ പ്രോജക്ടിന്റെ അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്നും ഈ പോസ്റ്റിനാധാരമായെടുത്ത നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. 

ചില സംശയങ്ങളും അവയ്ക്കുള്ള മറുപടിയും

  1. പുതുതായി സ്ക്കൂളില്‍ ചേര്‍ന്ന കുട്ടികളുടെ വിവരങ്ങള്‍ എങ്ങിനെ സൈറ്റില്‍ ഉള്‍പ്പെടുത്താം?
  2. യു.ഐ.ഡി സൈറ്റില്‍ ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ Home page നു മുകളില്‍ കാണുന്ന Menus ആയ Basic Details, Strength Details എന്നിവയിലെ വിവരങ്ങള്‍ കൃത്യമാക്കിയ ശേഷം Data Entry എന്ന മെനുവില്‍ നിന്നും ക്ലാസും ഡിവിഷനും തിരഞ്ഞെടുക്കുക. ആ ഡിവിഷനില്‍ Strength Details പ്രകാരം പുതുതായി കുട്ടികളെ ഉള്‍പ്പെടുത്താനുണ്ടെങ്കില്‍ അതിനുള്ള ഫീല്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും. വിവരങ്ങള്‍ ചേര്‍ത്ത ശേഷം Save ചെയ്യുക. ചുവടെയുള്ള ചിത്രം കാണുക. (ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ Click ചെയ്യുക)
  3. കുട്ടിയെ ഒരു ഡിവിഷനില്‍ നിന്നും മറ്റൊരു ഡിവിഷനിലേക്ക് മാറ്റുന്നതെങ്ങനെ?
  4. Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ കുട്ടിയുടെ പേര് കണ്ടെത്തി അതിനു നേരെയുള്ള Edit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ വിവരങ്ങള്‍ക്കു മുകളിലായി കുട്ടിയുടെ പേരും വിവരങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും. ഇതില്‍ Division A എന്നതിനു പകരം B ആക്കി മാറ്റി Update ചെയ്യുക. കുട്ടി B ഡിവിഷനിലായിട്ടുണ്ടാകും. ചുവടെയുള്ള ചിത്രം കാണുക. (ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ Click ചെയ്യുക)
  5. മേല്‍പ്പറഞ്ഞ പോലെ ചെയ്യുമ്പോള്‍ Students Count Exceed!!!!, Cannot Updated എന്ന് മെനുവിനു തൊട്ടു താഴെ മെസ്സേജ് വരുന്നു.
  6. ഈ വര്‍ഷം 9A യിലെ കുട്ടികളുടെ എണ്ണം 40 ഉം 9B യിലെ കുട്ടികളുടെ എണ്ണം 42 ആണ് ഉള്ളതെന്നു കരുതുക. യു.ഐ.ഡി പോര്‍ട്ടലിലെ Students Strength Details 9A യിലും 9Bയിലും മേല്‍പ്പറഞ്ഞ പോലെ തന്നെ 40 ഉം 42 ഉം ആണെന്നിരിക്കട്ടെ. 9A യിലെ ഒരു കുട്ടിയെ 9B യിലേക്ക് കൊണ്ടു പോകണം. 9Bയിലെ Strength 42 ആയതിനാല്‍ കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമുള്ള മെസ്സേജാണ് ആ കാണിക്കുന്നത്. ഇവിടെ 9B യില്‍ നിന്ന് ഏതെങ്കിലും കുട്ടിയെ മറ്റേതെങ്കിലും ഡിവിഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനുണ്ടെങ്കില്‍ അതു ചെയ്യുകയോ അല്ലെങ്കില്‍ Student Strength Details ല്‍ താല്‍ക്കാലികമായി ആ ഡിവിഷനിലെ Strength കൂട്ടി നല്‍കുകയോ ചെയ്യാത്തിടത്തോളം പുതിയൊരു കുട്ടിയെ 9Bയിലേക്ക് ഉള്‍പ്പെടുത്താനാകില്ല.
  7. പലയിടത്തായി ചിതറിക്കിടക്കുന്ന കുട്ടികളെ ഡിവിഷന്‍ ചേയ്ഞ്ചു ചെയ്യുന്നതിനായി Edit/Delete ലിസ്റ്റില്‍ നിന്നും കണ്ടെത്തുന്നത് ബുദ്ധിമുട്ടല്ലേ?
  8. അത് എളുപ്പമാണ്. Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന കുട്ടികളുടെ ലിസ്റ്റിനു മുകളിലായി ക്ലാസ്, ഡിവിഷന്‍, പേര്, അഡ്മിഷന്‍ നമ്പര്‍ ഇവയനുസരിച്ച് കുട്ടികളെ കണ്ടെത്താന്‍ സഹായിക്കുന്ന സെര്‍ച്ച് ബോക്സ് ഉണ്ട്. ഇതുവഴി കുട്ടികളെ തരംതിരിച്ച് ലിസ്റ്റ് ചെയ്യിക്കാം. ഇവിടെ കുട്ടിയുടെ അഡ്മിഷന്‍ നമ്പറോ പേരോ നല്‍കിയാല്‍ ആ കുട്ടിയെ കൃത്യമായി കണ്ടെത്താനാകും. തുടര്‍ന്ന് എഡിറ്റ് കീ ഉപയോഗിച്ച് ഡിവിഷന്‍ ചേയ്ഞ്ചു ചെയ്യിക്കാമല്ലോ? ചുവടെയുള്ള ചിത്രം കാണുക. (ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ Click ചെയ്യുക)
ഇത്തരത്തിലുള്ള നിങ്ങളുടെ സംശയങ്ങള്‍, പരിഹരിച്ച മാര്‍ഗങ്ങള്‍ എന്നിവ ഈ പോസ്റ്റില്‍ പങ്കുവെക്കുമെല്ലോ. അത് കേരളത്തിലങ്ങോളമിങ്ങോളമുള്ള അധ്യാപകര്‍ക്ക് സഹായകമാകുമെന്നു തീര്‍ച്ച.

2013 ഏപ്രിൽ 10, ബുധനാഴ്‌ച

Pay fixation 2009

ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍, പ്രൈമറി അധ്യാപകരുടെ ശമ്പള പരിഷ്കരണത്തില്‍ സംഭവിച്ച അപാകത പരിഹരിച്ചു ധനമന്ത്രി കെ.എം. മാണി ഉത്തരവിട്ടതായി ഇന്നത്തെ (3-4-2013) മനോരമ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത ഇങ്ങനെ. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ ശമ്പള സ്കെയിലിലെ അപാകത പരിഹരിച്ചതിനു പുറമെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ (ഹയര്‍ഗ്രേഡ്) ശമ്പള സ്കെയിലും വര്‍ധിപ്പിക്കും. നിലവില്‍ 21240-37040 ആയിരുന്നത് 22360-37940 ആകും. ഹൈസ്കൂള്‍ അധ്യാപകരുടെ(ബിരുദ-ഭാഷാ) ശമ്പള സ്കെയില്‍ 14620-25280 എന്നതില്‍നിന്ന് 15380-25900 ആയി ഉയര്‍ത്തും. പ്രൈമറി, പ്രീപ്രൈമറി, നഴ്സറി വിഭാഗത്തില്‍പ്പെടുന്ന അസിസ്റ്റന്റ് ടീച്ചര്‍ ഗ്രേഡ് രണ്ട്, ഹൈസ്കൂള്‍ വിഭാഗത്തില്‍ വരുന്ന ഇന്‍സ്ട്രക്ടര്‍ -സ്പെഷലിസ്റ്റ് അധ്യാപകര്‍ എന്നിവരുടെ ശമ്പള സ്കെയിലും 11620-20240 എന്നതില്‍നിന്ന് 13210-22360 ആയി വര്‍ധിപ്പിക്കും. കേരള സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് (കെഎസ്ടിഎഫ്) നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം എന്നു മന്ത്രിയുടെ ഉത്തരവില്‍ പറഞ്ഞു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഒരു പോസ്റ്റാണിത്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ക്കും ലഭ്യമല്ല. കൃത്യതയാര്‍ന്ന വിവരങ്ങള്‍ ധനകാര്യവകുപ്പിന്റെ ഉത്തരവില്‍ നിന്ന് ലഭിക്കുന്നതായിരിക്കും. ഈ പ്രശ്നം സര്‍ക്കാരിന്റെയും ധനകാര്യമന്ത്രിയുടേയും ശ്രദ്ധയില്‍പ്പെടുത്താന്‍ കേരള സ്ക്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റും പാലാ സെന്റ് തോമാസ് ഹയര്‍സെക്കന്ററി സ്ക്കൂളിലെ അധ്യാപകനുമായ ശ്രീ. ജോര്‍ജ്ജു കുട്ടി ജേക്കബ് ഉന്നയിച്ച പ്രശ്നങ്ങള്‍ സംഘടനയുടെ ബ്ലോഗില്‍ പറയുന്നതിങ്ങനെ. 

    ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിച്ചതായി 17/2/2013-ലെ മലയാള മനോരമ പത്രത്തില്‍ റിപ്പോര്‍ട്ടുണ്ട്. ഇവരുടെ അപാകത പരിഹരിച്ചതില്‍ കേരളത്തിലെ അധ്യാപക സമൂഹത്തിന് സന്തോഷമുണ്ട്. എന്നാല്‍ ഇതേ പോലെ ശമ്പളപരിഷ്കരണത്തിലെ അപാകത പ്രൈമറി,ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്കുമുണ്ട്. അവരുടെ അപാകതകള്‍ കൂടി എത്രയും വേഗം പരിഹരിക്കണം.
ശമ്പളപരിഷ്ക്കരണവുമായി ബന്ധപ്പെട്ട കണക്കുകള്‍ സഹിതം സംഘടന ഉന്നയിച്ച പ്രശ്നങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.
    കേരള സ്ക്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് ബഹുമാനപ്പെട്ട ധനകാര്യവകുപ്പു മന്ത്രി ശ്രീ കെ.എം. മാണി സാര്‍ മുമ്പാകെ ഈ വിഷയം അവതരിപ്പിച്ചിട്ടുള്ളതും സംസ്ഥാനസമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. സേവന വേതന വ്യവസ്ഥകളില്‍ പിറകിലായിരുന്നവരെല്ലാം മുമ്പിലായപ്പോഴും പ്രതികരിക്കുവാന്‍ കഴിയാതെ മറ്റാരെങ്കിലും പ്രതികരിക്കട്ടെ എന്നുകരുതി പ്രതികരിക്കാതെ, സംഘടിക്കാതെ വഴിമാറിപോകുന്ന അധ്യാപക സമൂഹം നേരിടുന്നത് അവഗണന മാത്രമല്ല അവഹേളനംകൂടിയാണ്. ഉദാഹരണമായി രണ്ട് ശമ്പള പരിഷ്കരണങ്ങള്‍ക്ക് മുമ്പ് ഹൈസ്ക്കൂള്‍ അധ്യാപകരുടെ ഒപ്പം Basic ഉണ്ടായിരുന്ന ഒരു വിഭാഗമായിരുന്നു പോലീസ് വകുപ്പിലെ S.I. (ഇവരുടെ യോഗ്യത ഡിഗ്രി മാത്രമാണ്) 2009-ലെ ശമ്പള പരിഷ്കരണത്തില്‍ S.I.-യുടെ Basic 16980 ആയപ്പോള്‍ HSA -യുടേത് 14620 മാത്രം. Basic 2360 വ്യത്യാസം. നമുക്കും പ്രതികരിക്കേണ്ടേ...............?
(വിവരങ്ങള്‍ക്ക് സംഘടനയുടെ ബ്ലോഗിനോട് കടപ്പാട്)

2011 സെപ്റ്റംബർ 15, വ്യാഴാഴ്‌ച

അധ്യാപക ബാങ്കില്‍നിന്ന് ഒരു നിയമനം മാത്രം


കടപ്പാട് "മാധ്യമം " 

അധ്യാപക ബാങ്കില്‍നിന്ന് ഒരു നിയമനം മാത്രം; ഈ വര്‍ഷത്തേതിനും അംഗീകാരം

തിരുവനന്തപുരം: അധ്യാപകരുടെ നിയമന പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ പാക്കേജില്‍ മാറ്റം. പുതുതായുണ്ടാകുന്ന മുഴുവന്‍ നിയമനങ്ങളും അധ്യാപക ബാങ്കില്‍ നിന്നാകണം, ഈ വര്‍ഷത്തെ നിയമനം അംഗീകരിക്കില്ല എന്നീ വ്യവസ്ഥകളിലാണ് മാറ്റം വരുത്തുക. സ്കൂള്‍ മാനേജ്മെന്‍റുകളുമായും അധ്യാപക സംഘടനകളുമായും ബുധനാഴ്ച നടത്തിയ ചര്‍ച്ചക്ക് ശേഷം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ് തീരുമാനം അറിയിച്ചത്. ഇവരുമായി നേരത്തേ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മന്ത്രിസഭാ ഉപസമിതയാണ് തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഈ നിര്‍ദേശത്തെയും ഒരുവിഭാഗം മാനേജ്മെന്‍റുകള്‍ അംഗീകരിച്ചിട്ടില്ല. എല്ലാ എയ്ഡഡ് സ്കൂളിലും ടീച്ചേഴ്സ് ബാങ്കില്‍ നിന്ന് ഒരാളെ നിയമിക്കുമെന്നും 2011 മാര്‍ച്ച് 31ന് മുമ്പ് ഒഴിവുവന്ന മുഴുവന്‍ തസ്തികകളിലെ നിയമനവും അംഗീകരിക്കുമെന്നും മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. ബാങ്കില്‍നിന്ന് ഒരാളെ നിയമിച്ചാല്‍ ബാക്കി മാനേജ്മെന്‍റിന് നിയമിക്കാം. ഒരു തസ്തിക മാത്രമുണ്ടാകുന്ന സ്കൂളുകളിലെ നിയമനം വിട്ടുതരണമെന്ന് മാനേജ്മെന്‍റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ചെയ്യും. ഇനിയുണ്ടാകുന്ന ഒഴിവുകളില്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ വിജ്ഞാപനം വേണമെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തില്ല. അനുമതി തേടിയാല്‍ 48 മണിക്കൂറിനകം സര്‍ക്കാര്‍ തീരുമാനമെടുക്കും. ടീച്ചേഴ്സ് ബാങ്ക് വിദ്യാഭ്യാസ ജില്ലാതലത്തില്‍ തയാറാക്കുന്നത് പരിഗണിക്കും. പുതിയ അനുപാത പ്രകാരം രണ്ടാം ഡിവിഷന് വേണ്ട കുട്ടികളുടെ എണ്ണം നിശ്ചയിച്ചിട്ടില്ല.

News Heads

അനുയായികള്‍

ആകെ പേജ്‌കാഴ്‌ചകള്‍

About This Blog